പ്രിയപ്പെട്ട ബഡ്ഡിപെയർമാരേ...

നിങ്ങളുടെ യൂണിറ്റിലെ പ്രോഗ്രാം ഓഫീസർമാരുടെ ഉത്തരവാദിത്തത്തിൽ ഒരു പങ്ക് ഏറ്റെടുക്കാൻ കഴിവുള്ള ഒരാൾ എന്ന നിലയിലാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത് എന്ന കാര്യം മറന്നിട്ടില്ലല്ലോ? മുൻ വർഷങ്ങളിലൊന്നും ഇല്ലാത്തപോലുള്ള ജോലിഭാരവും മാനസിക സംഘർഷങ്ങളും കൊണ്ട് പി.ഒ.മാർ വിഷമിക്കുകയാണ്. ഈ അവസ്ഥയിൽ അവർക്ക് താങ്ങായി തണലായി നിങ്ങൾ മാറുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. നിങ്ങളുടെ ജോലിയും കൂടുന്നു എന്ന് ഓർമ്മിപ്പിക്കട്ടെ. അടിയന്തിരമായി ചെയ്യാൻ ഉള്ള ചിലത് കുറിക്കുന്നു


  • നിലവിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും ചിത്രങ്ങളോടുകൂടി യൂണിറ്റിന്‍റെ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുക
  • wwww.nssdcthrissur.blogspot.com എന്ന ജില്ലാ ബ്ലോഗില്‍ എന്തെങ്കിലും വിവരങ്ങള്‍ നല്‍കാനുണ്ടെങ്കില്‍ അടിയന്തിരമായി നല്‍കുക.
  • പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുറക്ക്, പ്രവര്‍ത്തനം നടന്ന തീയതി ONLINE ENTRY എന്ന ലിങ്കില്‍ നല്‍കുക
  • എല്ലാ പ്ലസ് വൺ വളണ്ടിയർമാരുടെയും ഫോട്ടോ സ്കാൻ ചെയ്ത് ശേഖരിക്കുക. അത് ഒരു ഫോൾഡറിൽ സൂക്ഷിക്കുക
  • പ്ലസ് ടു വളണ്ടിയർമാരുടെ പേര്, സ്ട്രീം (സയൻസ്/കൊമേഴ്സ് / ഹുമാനിറ്റീസ്), ഡേറ്റ് ഓഫ് ബർത്ത് / രജിസ്റ്റർ നമ്പർ എന്ന് വെരിഫൈ ചെയ്ത് ഒരു എക്സൽ ഫയലിൽ ആക്കുക. (Excel ഫയലിൽ സൂക്ഷിക്കണമെന്ന്‌ പറഞ്ഞത് പിന്നീട്  മറ്റ് ആവശ്യങ്ങൾക്ക് ഡേറ്റ എടുക്കാനുള്ള സൗകര്യത്തിനാണ് . സൗകര്യം പോലെ ചെയ്താൽ മതിയാകും.ഓരോ പ്രാവശ്യവും പ്രോഗ്രാം ഓഫീസറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ്)
  • ഇനിയുള്ള നാളുകളില്‍ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക
  • ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ട പ്ലസ് വൺ വളണ്ടിയർമാരുടെ വിവരങ്ങൾ ശേഖരിക്കുക(ജില്ലാ ക്യാമ്പിൽ ( പ്രീ ക്യാമ്പ് ഓറിയന്റേഷൻ) പങ്കെടുക്കേണ്ടത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ്. നവംബര്‍ രണ്ടാം വാരമാണ് മിക്കവാറും ഇത് നടക്കുക. പങ്കെടുക്കുന്ന വളണ്ടിയര്‍മാരുടെ പേരും ഫോണ്‍ നമ്പരുമാണ് ആവശ്യം വരുക. പ്രോഗ്രാം ഓഫീസറോട് ചോദിക്കേണ്ടതാണിത്)
  • സപ്തദിന ക്യാമ്പ് നടത്തേണ്ട സ്ഥലം ഉറപ്പാക്കുക etc


ഉണർന്ന് പ്രവർത്തിക്കുക

#മനസ് നന്നാവട്ടെ!

Facebook

പുതിയ ബ്ലോഗ് പോസ്റ്റ് ഇടുന്നതെങ്ങനെ?